തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ഉച്ചയ്ക്ക് മൂന്ന് മുതൽ രാത്രി 10 വരെ വാഴപ്പള്ളി ജംഗ്ഷൻ മുതൽ മിത്രാനന്ദപുരം,
ഫോർട്ട് സ്കൂൾ വരെയുള്ള റോഡിലും പടിഞ്ഞാറെ നട മുതൽ ഈഞ്ചയ്ക്കൽ, വള്ളക്കടവ്, ആറാട്ട് ഗേറ്റ് വരെയുള്ള റോഡിലുമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.
ഈ റോഡുകളിലെ പാർക്കിംഗും നിരോധിച്ചു.
ഘോഷയാത്ര കടന്നു പോകുന്നതിനാൽ വിമാനത്താവളത്തിന്റെ പ്രവർത്തനം വൈകിട്ട് നാല് മുതൽ രാത്രി ഒൻപതു താൽക്കാലികമായി നിർത്തിവയ്ക്കും.
ആഭ്യന്തര വിമാനത്താവളത്തിലേക്ക് പോകേണ്ട യാത്രക്കാർ കല്ലുംമൂട്, പൊന്നറ, വലിയതുറ വഴി പോകണം.
ഘോഷയാത്ര ശംഖുമുഖം ആറാട്ട് കടവിലേക്ക് പോകുന്ന സമയത്തും തിരിച്ച് വരുമ്പോഴും കഴക്കൂട്ടം കോവളം ബൈപാസ് റോഡിൽ ഈഞ്ചയ്ക്കൽ ജംഗ്ഷനിൽ ഗതാഗതം തടസപ്പെടും.
വൈകിട്ട് ആറു മുതൽ വാഴപ്പള്ളി ജംഗ്ഷൻ, പടിഞ്ഞാറെ കോട്ട, ശ്രീകണ്ഠേശ്വരം പാർക്ക്, പത്മവിലാസം റോഡ്, കൊത്തളം ജംഗ്ഷൻ എന്നിവിടങ്ങളിൽ വാഹനം വഴി തിരിച്ച് വിടും. രാത്രി എട്ടിനാണ് പള്ളിവേട്ട






