തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ കളർകോട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് തീരുമാനിക്കാം എന്ന് സർക്കാർ.
നോട്ടിഫിക്കേഷൻ ഇറക്കി സംസ്ഥാന സർക്കാർ. വിവിധ ഹൈക്കോടതി വിധികളുടെ അടിസ്ഥാനത്തില്‍ വേണം തീരുമാനം എടുക്കേണ്ടതെന്നും സർക്കാർ വ്യക്തമാക്കി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ 2023-ലെ ഓള് ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് ചട്ടങ്ങളും വിനോദസഞ്ചാര മേഖലയിലെ ആവശ്യങ്ങളും കണക്കിലെടുത്താണ് ഗതാഗത വകുപ്പ് ഉത്തരവിറക്കിയത്.
ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള ഓള് ഇന്ത്യ പെർമിറ്റ് വാഹനങ്ങള്‍ ഇത്തരം നിയന്ത്രണങ്ങളില്ലാതെ കേരളത്തില്‍ സർവീസ് നടത്തുമ്പോള്‍, സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ടൂറിസ്റ്റ് ബസുകള്‍ക്ക് മാത്രമായി ഏർപ്പെടുത്തിയ കളർ കോഡ് വിനോദസഞ്ചാര ഗതാഗത മേഖലയെ ദോഷകരമായി ബാധിച്ചതായി പരാതികള്‍ ഉയർന്നിരുന്നു.
കേരളത്തിലെ നിയന്ത്രണങ്ങള്‍ കാരണം ഉടമകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ വാഹനം രജിസ്റ്റർ ചെയ്യുന്ന സാഹചര്യം ഉണ്ടായി.






