മുംബൈ: വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട ശേഷമുള്ള ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിൻ്റെ ചിത്രങ്ങള്‍ പുറത്ത്.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. താരത്തിൻ്റെ വലത് കൈയില്‍ ബാൻഡേജ് ചുറ്റിയ നിലയിലായണ്.
കൂടാതെ, വലത് തോളിലും നെഞ്ചിലും ഇടത് കൈത്തണ്ടയിലും ഡ്രസ്സിങ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച അർധരാത്രിയോടെ ആണ് വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട ടൈഗർ ഷ്റോഫിനെ ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ വസതിയിലെത്തി സന്ദർശിച്ചത്.
മുംബൈയില്‍ ഒരു തരത്തിലുള്ള ഗുണ്ടായിസവും ഭീഷണികളും വെച്ചുപൊറുപ്പിക്കില്ലെന്നും സംസ്ഥാന സർക്കാർ കുടുംബത്തിന് പൂർണ പിന്തുണ നല്‍കുമെന്നും ഏകനാഥ് ഷിൻഡെ വ്യക്തമാക്കി.
സംഭവത്തിന് ശേഷം ടൈഗർ ഷ്റോഫും അമ്മ ആയിഷ ഷ്റോഫും വലിയ ഞെട്ടലിലാണെന്ന് ഷിൻഡെ മാധ്യമങ്ങളോട് പറഞ്ഞു.
ഇതൊരു വലിയ സംഭവമാണ്. അഞ്ച് റൗണ്ട് വെടിയാണ് അവർ ഉതിർത്തത്. ഭാഗ്യവശാല്‍ അദ്ദേഹം സുരക്ഷിതനാണ്. അദ്ദേഹത്തിന്റെ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. ഈ സംഭവം അപലപനീയമാണ്.
താൻ അദ്ദേഹത്തെ നേരില്‍ കണ്ടു. വെടിമരുന്നും ചില്ലുകഷ്ണങ്ങളും തെറിച്ച് അദ്ദേഹത്തിന്റെ ഇടത് കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. അദ്ദേഹവും അമ്മയും വലിയ ഭയത്തിലാണ്. ഒരു തരത്തിലുള്ള ഭീഷണിയും വെച്ചുപൊറുപ്പിക്കില്ലെന്നും ഷിൻഡെ പറഞ്ഞു.






