വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം 'തുടക്കം' റിലീസിനൊരുങ്ങവെ മണ്ണാറശ്ശാല ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയ മോഹൻലാലും അമ്മ സുചിത്രയും. ആലപ്പുഴ ഹരിപ്പാട്ടെ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസമാണ് ഇരുവരും എത്തിയത്.
അമ്മയും മകളും ക്ഷേത്രം വലംവെച്ച് ദർശനം നടത്തി. ഇരുവരും പ്രാർഥിക്കുന്നതിന്റെയും കാണിക്കയർപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.
വ്യാഴാഴ്ചയാണ് വിസ്മയ ആദ്യമായി നായികയായി എത്തുന്ന 'തുടക്കം' തിയേറ്ററിലെത്തുന്നത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമിച്ചത്. ആന്റണിയുടെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്യുന്നു. മോഹൻലാലും ചിത്രത്തിൽ അതിഥിവേഷത്തിലുണ്ട്.
ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്. ഛായാഗ്രഹണം അഖിൽ ജോർജും ജോമോൻ ടി. ജോണും നിർവഹിക്കുന്നു. എഡിറ്റിങ് ചമൻ ചാക്കോ.






