മകരവിളക്ക് ദിനത്തിൽ ലോകവ്യാപകമായി തിയേറ്ററുകളിലെത്തുന്ന ചിത്രം ‘ഹരിവരാസന’ത്തിന്റെ ടീസർ റിലീസായി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നത് ടീസറിൽ നിന്ന് തന്നെ വ്യക്തമാണ്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്തും പനോരമ സ്റ്റുഡിയോസിന്റെ ബാനറിൽ കുമാർ മംഗത് പഥക്കും അഭിഷേക് പഥക്കും ചേർന്നാണ് ‘ഹരിവരാസനം’ നിർമിക്കുന്നത്. രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഡോ. കെ. അമ്പാടിയാണ് തിരക്കഥയൊരുക്കുന്നത്.
സൈജു കുറുപ്പ് നായകനായെത്തുന്ന ചിത്രത്തിൽ യോഗി ബാബു, ബേബി ഇവ, സിതാര വിജയൻ, സമ്പത്ത് രാജ് എന്നിവർക്കൊപ്പം ജോയ് മാത്യു, മണിയൻപിള്ള രാജു, ശ്യാമപ്രസാദ്, മധുപാൽ, ടി. ജി. രവി, അഭിരാം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രഞ്ജിൻ രാജാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിക്കുന്നത്, മനോഹരമായ 8 ഗാനങ്ങളുള്ള ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് പനോരമ മ്യൂസിക്കാണ് കരസ്ഥമാക്കിയത്. ഹരിവരാസനം ലോകവ്യാപകമായി തിയേറ്ററുകളിലേക്ക് എത്തിക്കുന്നത് പനോരമ സ്റ്റുഡിയോസാണ്.






