കുമരകം: തൃശൂരിലെ മാനസികാരോഗ്യകേന്ദ്രത്തില്‍നിന്നു ചികിത്സയ്ക്കിടെ മുങ്ങിയയാളെ കുമരകത്തുനിന്നു കണ്ടെത്തി.
തൃശൂർ സ്വദേശി ബാദുഷ(44)യെയാണ് കുമരകം പൊലിസ് തൃശൂർ പൊലിസിനു കൈമാറിയത്.
ഇന്നലെ രാവിലെ വിനോദസഞ്ചാരികള്‍ എത്തുന്ന കോട്ടയം മലരിക്കലില്നിന്നാണ് ഇയാളെ കണ്ടെത്തിയത്.
രാവിലെ മലരിക്കല്‍ എത്തിയ ബാദുഷ ഇവിടെനിന്നു വള്ളം തട്ടിയെടുത്ത് ആന്പല്പാടത്തുകൂടി യാത്ര ചെയ്യാൻ ശ്രമിച്ചു. പ്രദേശവാസികള്‍ ഇയാളെ തടഞ്ഞുവച്ച് കുമരകം പൊലിസില്‍ അറിയിക്കുകയായിരുന്നു.
സിഐ പ്രസാദ് എബ്രഹാം വർഗീസിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി ചോദ്യം ചെയ്തതോടെയാണ് ഇയാള്‍ ദിവസങ്ങള്‍ക്കുമുന്‍പ് തൃശൂരിലെ മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മുങ്ങിയതാണെന്നു വ്യക്തമായത്. ബാദുഷയെ കാണാതായതുമായി ബന്ധപ്പെട്ടു തൃശൂർ സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്






