തൃശൂർ: തൃശൂർ കോർപറേഷൻ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ - ഭരണപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടി. സ്കൂള്‍ കായികമേളയിലെ അപകടത്തില്‍ വേദിയുടെ അനുമതിയെ ചൊല്ലിയാണ് കൗണ്‍സില്‍ യോഗത്തില്‍ ബഹളം തുടങ്ങിയത്.
കനത്ത കാറ്റിലും മഴയിലും കായികമേള നടക്കുന്ന സ്ഥലത്തിന് മുകളില്‍ കെട്ടിയിരുന്ന ഷീറ്റുകള്‍ പറന്നുപോയി നാലോളം വിദ്യാർത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു.
ഈ വിഷയമാണ് പ്രതിപക്ഷം കൗണ്‍സില്‍ യോഗത്തിന്റെ തുടക്കത്തില്‍ തന്നെ ഉന്നയിച്ചത്. പിന്നാലെ ബിജെപിയും ഇടതുപക്ഷ അംഗങ്ങളും മേയറുടെ സീറ്റിന് മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു. പിന്നാലെ ഇത് കയ്യാങ്കളിയിലേക്ക് മാറി.
കായിക മേള നടത്താൻ കോർപറേഷൻ അനുമതി വാങ്ങിയില്ലെന്ന് സിപിഎം ആരോപിക്കുന്നു.






