കോട്ടയം : തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തൃക്കൊടിത്താനത്ത് എൽഡിഎഫ് ലീഡ് തുടരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി മഞ്ജു സുജിത്ത് 918 വോട്ടിന് മുന്നിലാണ്. വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.
സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 12 ജില്ലകളിലെ 38 തദ്ദേശ വാര്‍ഡുകളിലായി 126 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.






