തൃശൂർ : തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ മുപ്പത്തിയെട്ട് വാർഡുകളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പ് ഫലം ഏറെ നിർണായകമാണ്. നിലവിൽ ചേലക്കരയിൽ യുഡിഎഫിന് അട്ടിമറി ജയം. ഇടതു കോട്ടയിൽ സീറ്റ് പിടിച്ചെടുത്തിരിക്കുകയാണ് യുഡിഎഫ്. കുറുമല സീറ്റാണ് പിടിച്ചെടുത്തത്.
മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടയ്ക്കൽ വാർഡ് 139 വോട്ടിന് എൽഡിഎഫ് വിജയിച്ചു. യുഡിഎഫിൻ്റെ കയ്യിലുണ്ടായിരുന്ന വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. മലപ്പുറത്ത് 4 വാർഡുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ രണ്ടണ്ണം എൽഡിഎഫും രണ്ടണ്ണം യുഡിഎഫും നിലനിർത്തി. മങ്കടയിൽ എൽഡിഎഫ് മുസ്ലീം ലീഗ് – വെൽഫെയർ സഖ്യത്തെ തോൽപ്പിച്ചു.
പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്ത് 13 ആം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർത്ഥി പി ഗിരീശന് വിജയം. 48വോട്ടുകൾക്കാണ് പി ഗിരീശൻ്റെ വിജയം. കോലഞ്ചേരി ഈസ്റ്റ് വാർഡ് നിലനിർത്തി ട്വൻ്റി-ട്വൻ്റി. ട്വൻ്റി-20 സ്ഥാനാർഥി ദീനമ്മ ജേക്കബാണ് വിജയിച്ചത്.






