തൊടുപുഴ: സെൻട്രൽ കേരള സഹോദയയുടെ ആഭിമുഖ്യത്തിൽ പെരുമ്പിള്ളിച്ചിറ അൽ- അസ്ഹർ പബ്ലിക് സ്കൂളിൽ നാല് കാറ്റഗറികളിലായി നടന്ന മത്സരങ്ങളിൽ മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂളിന് ഓവറോൾ കിരീടം.
വാഴക്കുളം കാർമൽ പബ്ലിക് സ്കൂൾ റണ്ണേഴ്സ് അപ്പായി.
895 പോയിന്റ് നേടിയാണ് മൂവാറ്റുപുഴ നിർമല ഓവറോൾ നേടിയത്.
ശക്തമായ മത്സരം കാഴ്ച വച്ച വാഴക്കുളം കാർമൽ പബ്ലിക് സ്കൂൾ 840 പോയിന്റാണ് നേടിയത്.
കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂൾ 649 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.
തൊടുപുഴ വിമല പബ്ലിക് സ്കൂൾ 616 പോയിന്റുമായി തൊട്ടുപിന്നിലെത്തി.
കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്കൂൾ 616 പോയിന്റും വാളകം ബ്രൈറ്റ് പബ്ലിക് സ്കൂൾ, കടനാട് മാർ ഗ്രഗോറിയോസ് പബ്ലിക് സ്കൂൾ എന്നിവർ 568 പോയിന്റും തൊടുപുഴ ഡിപോൾ പബ്ലിക് സ്കൂൾ
560 പോയിന്റുമായി വാശിയേറിയ മത്സരമാണ് കാഴ്ച വച്ചത്.
79 സ്കൂളുകളിൽ നിന്നായി അയ്യായിരത്തോളം വിദ്യാർത്ഥികൾ 16 സ്റ്റേജുകളിൽ നടന്ന മത്സരത്തിൽ മാറ്റുരച്ചു.






