തലയോലപ്പറമ്പ്: ആരാധന സന്ന്യാസിനീ സമൂഹത്തിൻ്റെ ആഭിമുഖ്യത്തിൽ തലയോലപ്പറമ്പ് പൊതിയിൽ പുതിയതായി നിർമിച്ച മേഴ്സി ആയുർവേദ ആശുപത്രിയുടെ വെഞ്ചരിപ്പും ഉദ്ഘാടനവും നടത്തി.
എറണാകുളം അങ്കമാലി അതിരൂപത എമെരിത്തൂസ് ബിഷപ്പ് മാർ തോമസ് ചക്യത്ത് ആശുപത്രിയുടെ ആശിർവാദകർമം നിർവഹിച്ചു. ആശുപത്രിയുടെ ഉദ്ഘാടനവും പൊതുസമ്മേളനവും ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് നിർവഹിച്ചു.
കേരളത്തിലെ വിദ്യാഭ്യാസരംഗത്തും ആരോഗ്യ പരിപാലനത്തിലെ പുരോഗതിയിലും (ക്രിസ്ത്യൻ മിഷണറിമാരുടേയും ക്രൈസ്തവ സഭയുടേയും പങ്ക് വിലമതിക്കാനാവാത്തതാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി മോൻസ് ജോസഫ് അഭിപ്രായപ്പെട്ടു.
ക്രിസ്ത്യൻ മിഷണറിമാരും ക്രൈസ്തവ സഭയും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ആരംഭിച്ചത് സമൂഹത്തിൻ്റെ യാകെ നന്മയ്ക്കും അഭിവൃദ്ധിക്കുമാണെ ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ് എ ബി എസ് കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ റവ. മദർ റോസിലി ജോസ് ഒഴുകയിൽ എസ് എ ബി എസ് അധ്യക്ഷത വഹിച്ചു. ആയുർവേദ ആശുപത്രിയുടെ വിഡയോയുടെ സ്വിച്ച് ഓൺ മന്ത്രി മോൻസ് ജോസഫ് നിർവഹി ച്ചു.
എസ്.എച്ച് പ്രോവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. മദർ ലീറോസ് പ്ലാക്കൽ എസ്എബിഎസ്, ഹോസ്പിറ്റൽ മിഷൻ ആൻഡ് വിഷൻ സിസ്റ്റർ. ഡോ.അനറ്റ് ചിറ്റേഴത്ത്തറ എസ് എ ബി എസ്, എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറൽ ഫാ. ജോസ് പുതിയേടത്ത്, ഫാ. പോൾവെള്ളറക്കൽ, ജനറൽ കൗൺസിലർ റവ. മദർ ആൻസി മാപ്പിളപ്പറമ്പിൽ എസ്എ ബിഎസ്, ഫാ. സേവ്യർ ആവള്ളിൽ, ഫാ. ജയ്മോൻ ഒലിയപ്പുറം സി എം ഐ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്, പഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകം, മേഴ്സി ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. കെ. ആർ.ജിഷ്ണു, ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മബാബു,ബ്ലോക്ക് പഞ്ചായത്ത് അംഗം-കെ.പി.ഷാനോ, പഞ്ചായത്ത് അംഗം ജോൺ തറപ്പേൽ, പ്രൊവിൻഷ്യൽ കൗൺസിലറും ആ ഡ്മിനിസ്ട്രേറ്ററുമായ സിസ്റ്റർ. പ്രീതി തുണ്ടത്തിൽ എസ് എ-ബി എസ് തുടങ്ങിയവർ പ്രസംഗിച്ചു.






