കോട്ടയം: കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തിന് മുന്നോടിയായുള്ള കൊടിക്കൂറ, കൊടി കയർ സമർപ്പണം നാളെ വെള്ളിയാഴ്ച നടക്കും.
രാവിലെ 7.30 ന് കിഴക്കെ ആലുംചുവട്ടിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ക്ഷേത്രത്തിലെത്തി.
ദേവസ്വം ഭരണാധികാരി സി.എൻ നാരായണൻ നമ്പൂതിരി കൊടിക്കൂറയും കൊടിക്കയറും ഏറ്റു വാങ്ങും.
തുടർന്ന് കൈസ്ഥാനീയരായ കുന്നത്ത്, വട്ടപ്പള്ളി മൂസതുമാരെ ഏൽപ്പിക്കും.
ചെങ്ങന്നൂർ സ്വദേശിയായ എ.ജി.ബാബു ആണ് ഇത് നിർമ്മിച്ചത്.
കുമാരനല്ലൂർ സ്വദേശി തൻവി രേഷ്മ വൈശാഖ് ആണ് ഇത് ക്ഷേത്രത്തിൽ സമർപ്പിക്കുന്നത്.






