ചെന്നൈ: പ്രശസ്ത ഫോട്ടോഗ്രാഫര്‍ കൊല്ലം മോഹന്‍ തമിഴ്നാട് മാര്‍ത്താണ്ഡത്ത് ട്രെയിനില്‍ നിന്ന് വീണു മരിച്ചു.
73 വയസായിരുന്നു. കേരളശബ്ദം മാഗസിന്, നാന സിനിമ വാരിക എന്നിവയുടെ ഫോട്ടോഗ്രാഫറായിരുന്നു.
തമിഴ്നാട്ടിലെ കുഴിത്തുറ വെസ്റ്റ് റെയില്‍വേ സ്റ്റേഷനു സമീപം ഇന്ന് വൈകിട്ടായിരുന്നു അപകടം.
കൊല്ലം മോഹന്‍ കുടുംബത്തോടൊപ്പം മാര്‍ത്താണ്ഡത്ത് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് അപകടമുണ്ടായത്.
തിരുവനന്തപുരത്തു നിന്ന് കയറിയ മോഹനെ കാണാതായതോടെ മാര്ത്താണ്ഡത്തിറങ്ങിയ ബന്ധുക്കള്‍ അന്വേഷണം നടത്തിയപ്പോഴാണ് അപകട വിവരം അറിഞ്ഞത്.
നാന, കുങ്കുമം, കേരള ശബ്ദം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലെ ഫോട്ടോഗ്രാഫര്‍ ആയിരുന്നു അദ്ദേഹം.
മതിലുകള്‍, മുഖാമുഖം, സ്നേഹപൂര്‍വം മീര, ബലൂണ്‍, കലിക തുടങ്ങിയ ചിത്രങ്ങളുടെ സ്റ്റില്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
.കലിക, പാവപ്പെട്ടവര്‍, എതിര്‍പ്പുകള്‍, രാധ എന്ന പെണ്‍കുട്ടി തുടങ്ങിയ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ സിനിമ സ്ക്രീനിലും വന്നു.
മോഹന്‍ലാലിനെ കുറിച്ചുള്ള ‘സൂം ലെന്‍സിലൂടെ മോഹന്‍ലാല്‍’ ഉള്‍പ്പെടെയുള്ള പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
.മാര്‍ത്താണ്ഡം അഴകുവിളാകം വീട്ടില്‍ പരേതരായ ശങ്കര നാരായണ പിള്ളയുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ് മോഹനന് നായര്‍ എന്ന കൊല്ലം മോഹന്‍.
രുഗ്മിണീ ദേവിയാണ് ഭാര്യ. രഞ്ജിനി, രഞ്ജിത്ത് എന്നിവര്‍ മക്കളും






