ടോക്കിയോ: ഇന്ത്യയും ജപ്പാനും തമ്മിലുള്ള ചരിത്രത്തിലെ ആദ്യ ടി20 മത്സരം ചൊവ്വാഴ്ച നടക്കും.
സുഡോകി കപ്പിന്റെ ഭാഗമായുള്ള ഈ മത്സരം വരുന്ന ഏഷ്യന്‍ ഗെയിംസിനായുള്ള ഇരു ടീമുകളുടെയും സുപ്രധാന ഒരുക്കങ്ങള്‍ കൂടിയാണ്.
ജപ്പാനിലെ സാനോ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നിന് മത്സരം ആരംഭിക്കും.
അതേസമയം ഈ മത്സരത്തില്‍ കൗമാരതാരം വൈഭവ് സൂര്യവംശിക്ക് ഇടം ലഭിച്ചേക്കുമെന്ന് സൂചനയുണ്ട്.
അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ മുഴുവന്‍ മത്സരങ്ങളിലും താരം ബെഞ്ചിലായിരുന്നു.
സിംബാബ്വേ പര്യടനത്തിലും ദുലീപ് ട്രോഫിയിലും താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
ടി20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യയും ലോക റാങ്കിംഗില്‍ 41-ാം സ്ഥാനത്തുള്ള ജപ്പാനും തമ്മിലാണ് മത്സരം നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ബേസ്ബോളിന് ഏറെ ജനപ്രീതിയുള്ള ജപ്പാനില്‍ ക്രിക്കറ്റിനെ കൂടുതല്‍ ജനകീയമാക്കാന്‍ ഈ മത്സരം സഹായിക്കുമെന്ന് ജപ്പാന് ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി.






