ചെന്നൈ: കാവേരി വിഷയത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ കർണാടക സന്ദർശനത്തിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം. വിജയ് തെറ്റായ നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് മുൻമുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു.
സർവകക്ഷിയോഗം ചേരണമെന്ന് എഐഎഡിഎംകെ ആവശ്യപ്പെട്ടു. വിഷയത്തില്‍ മുഖ്യമന്ത്രി തല കൂടിക്കാഴ്ച തമിഴ്നാടിന് തിരിച്ചടി ആകുമെന്ന് ഇപിഎസ് പറഞ്ഞു. ഓഗസ്റ്റ് മൂന്നിനാണ് വിജയ്- ഡി.കെ.ചർച്ച തീരുമാനിച്ചിരിക്കുന്നത്.
തമിഴ്നാടിന് സുപ്രീം കോടതി ഉത്തരവിന് ആനുപാതികമായുള്ള വെള്ളം ഇപ്പോള്‍ വിട്ടുനല്‍കുന്നില്ല. ഇതിന് പുറമേ കാവേരി നദിക്ക് കുറുകെ അണക്കെട്ട് നിർമ്മിക്കാനുള്ള നീക്കത്തിലാണ് തമിഴ്നാട്. ഈ പശ്ചാത്തലത്തിലാണ് കർണാടക മുഖ്യമന്ത്രിയ കാണാല്‍ വിജയ് താല്പര്യം അറിയിച്ചത്.
ഈ ദിവസങ്ങളില്‍ കന്നട സംഘടനകളുടെ പ്രതിഷേധം മൂലം തമിഴ്നാട് ബസുകള്‍ ഹൊസൂരിലെത്തി സർവീസ് നിർത്തുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഈ അവസ്ഥയിലാണ് തമിഴ്നാടിന്റെ പതിവ് രീതിയ്ക്ക് വിരുദ്ധമായാണ് വിജയുടെ നീക്കം. മുൻപും കർണാടക ചർച്ചയ്ക്ക് തയ്യാറായെങ്കിലും വാക്കുകള്‍ പാലിക്കപ്പെട്ടിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് വിജയ് സന്ദർശനം എതിർക്കപ്പെടുന്നത്. ഏതെങ്കിലും തലത്തില്‍ തിരിച്ചടിയുണ്ടായാല്‍ അത് വിജയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന നിരീക്ഷണം ടിവികെയിലുമുണ്ട്.






