മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടി20 ടീമിനെ പ്രഖ്യാപിച്ചു.
ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായും തിലക് വര്‍മ വൈസ് ക്യാപ്റ്റനായും തുടരുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസണ് ഓപ്പണര്‍ സ്ഥാനം നിലനിര്‍ത്തി.
നാലു വര്‍ഷത്തെ ഇടവേളക്കുശേഷം 36കാരനായ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ടി20 ടീമിലെത്തിയതാണ് ഏറ്റവും വലിയ സര്‍പ്രൈസ്.
2022 നവംബറില്‍ ന്യൂസിലന്‍ഡിനെതിരെ ആണ് ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യക്കായി അവസാനം ടി20 മത്സരം കളിച്ചത്.
ഐപിഎല്ലില്‍ കഴിഞ്ഞ രണ്ട് സീസണുകളിലായി ആര്‍സിബിക്കായി പുറത്തെടുത്ത മിന്നുന്ന പ്രകടനമാണ് ഭുവിയെ ടീമിലേക്ക് തിരിച്ചുവിളിക്കാന്‍ കാരണമായത്.






