കോട്ടയം: ഓൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയൻ 22-ാം സംസ്ഥാന സമ്മേളനം കോട്ടയം പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസ് ഹാളിൽ ഓഗസ്റ്റ് 9 ന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഓഗസ്റ്റ് 9 ന് രാവിലെ 10 മണിക്ക് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എ.എൻ മധുസൂദനൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനം കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും അഖില ഭാരത സ്വർണ്ണക്കാർ സംഘം ദേശീയ സെക്രട്ടറി ആർ.രാമമൂർത്തി ബാംഗ്ലൂർ സംസാരിക്കും.
11 ന് സ്വർണ്ണത്തൊഴിൽ സംരക്ഷണ സമ്മേളനം പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്യും. മുഖ്യ അതിഥികളായി കോട്ടയം മുനിസിപ്പൽ ചെയർമാൻ എം.പി. സന്തോഷ് കുമാർ, AITUC സ്റ്റേറ്റ് സെക്രട്ടറി അഡ്വ. വി.ബി. ബിനു, ബി.ജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ഷോൺ ജോർജ് എന്നിവർ പങ്കെടുത്ത് സംസാരിക്കും. തുടർന്ന് സംസ്ഥാന പ്രതിനിധി സമ്മേളനം സംസ്ഥാനത്തെ സ്വർണ്ണ തൊഴിൽ മേഖല, ഗോൾഡ് അപ്രൈസർ മേഖല ആഭരണ നിർമാണ തൊഴിലാളി ക്ഷേമനിധി തുടങ്ങിയവ ചർച്ച ചെയ്ത് കർമ്മപരിപാടികൾക്ക് രൂപം നൽകും
സ്വർണ്ണ തൊഴിൽ സംരക്ഷണ നിയമം രൂപീകരിക്കണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾക്കും സമ്മേളനം രൂപം നൽകും. 2026-2028 വർഷത്തെ സംസ്ഥാന ഭാരവാഹികളെ സമ്മേളനം തെരഞ്ഞെടുക്കുമെന്നും നേതാക്കൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട് എ.എൻ. മധുസൂദനൻ, ജനറൽ സെക്രട്ടറി ഇ.എസ്. ബിജു, സ്വാഗതസംഘം ജനറൽ കൺവീനർ ഇ. എൻ. രാജപ്പൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.പി. രവി മമ്പഴപ്പറമ്പ്, കോട്ടയം ജില്ലാ പ്രസിഡന്റ്, ജി. സെൽവരാജ്, ജില്ലാ ജനറൽ സെക്രട്ടറി കെ.ബി. കണ്ണൻ എന്നിവർ പങ്കെടുത്തു.






