ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് കെ എസ് യു പ്രവർത്തകർക്ക് മർദനമേറ്റ സംഭവത്തില്‍ പഞ്ചായത്ത് ജീവനക്കാരന് സസ്പെൻഷൻ.
പാമ്പാടുംപാറ പഞ്ചായത്തിലെ അക്കൗണ്ടന്റ് എം എസ് ശരത്തിനെയാണ് സസ്പെൻഡ് ചെയ്തത്.
ഹാജർ രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങിയ ഇയാള്‍, വിദ്യാർത്ഥികളെ മർദിക്കുന്നതിന് നേതൃത്വം നല്‍കിയതായാണ് പഞ്ചായത്തിൻ്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്.
നെടുങ്കണ്ടം എം ഇ എസ് കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കഴിഞ്ഞ ദിവസം സി പി എം പ്രവർത്തകർ കെ എസ് യു പ്രവർത്തകരെ മർദിച്ചതായി പരാതി ഉയർന്നിരുന്നു. സംഭവത്തില്‍ രണ്ട് സി പി എം പ്രവർത്തകർ റിമാൻഡില്‍ ആണ്. കേസില്‍ ഒളിവില്‍ പോയ ആറു പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.






