പ്രീഡയബറ്റിസ് എന്നാല് രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയേക്കാള് കൂടുതലായിരിക്കുകയും എന്നാല് ടൈപ്പ് 2 പ്രമേഹമായി കണക്കാക്കത്തക്ക വിധം ഉയർന്നതായിരിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്.
പ്രീഡയബറ്റിസ് എന്നാല് രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയേക്കാള് കൂടുതലായിരിക്കുകയും എന്നാല് ടൈപ്പ് 2 പ്രമേഹമായി കണക്കാക്കത്തക്ക വിധം ഉയർന്നതായിരിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. പലർക്കും തങ്ങള്ക്ക് ഈ അവസ്ഥയുണ്ടെന്ന് അറിയാൻ പോലും സാധിക്കില്ല. അതുകൊണ്ടാണ് പതിവായുള്ള ആരോഗ്യ പരിശോധനകള്ക്ക് പ്രാധാന്യമേറുന്നത്. ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ചില ഭക്ഷണങ്ങള് രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായ രീതിയില് നിയന്ത്രിക്കാൻ സഹായിക്കുന്നു.
പയറുവർഗ്ഗങ്ങളിലും പരിപ്പിലും അടങ്ങിയിരിക്കുന്ന നാരുകള്, പ്രോട്ടീൻ, റെസിസ്റ്റന്റ് സ്റ്റാർച്ച് എന്നിവ ദഹനപ്രക്രിയയുടെ വേഗത കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക ആയ 22-32 മാത്രം ഉള്ളതിനാല്, പ്രമേഹം നിയന്ത്രിക്കുന്നതിന് അനുയോജ്യമായ കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള ഒരു 'സൂപ്പർഫുഡ്' ആണ് പരിപ്പ് വർഗ്ഗങ്ങള്.
പലർക്കും പ്രഭാതഭക്ഷണമായി പ്രിയപ്പെട്ട ഒന്നാണ് ഓട്സ്. എന്നാല് ഇതിലെ നാരുകള് ദഹനം എളുപ്പമാക്കുന്നു. ദഹനത്തെയും പഞ്ചസാരയുടെ ആഗിരണത്തെയും മന്ദഗതിയിലാക്കുന്ന 'ബീറ്റ-ഗ്ലൂക്കൻ' എന്ന ലയിക്കുന്ന തരം നാര് ഇതില് അടങ്ങിയിട്ടുണ്ട്. ഇത് ഇൻസുലിൻ സംവേദനക്ഷമത (insulin sensitivity) മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു.
ബദാം, വാള്നട്ട്, പിസ്ത എന്നിവ ദൈനംദിന ഭക്ഷണക്രമത്തില് എളുപ്പത്തില് ഉള്പ്പെടുത്താവുന്നവയാണ്. ഇവയില് നിന്ന് നാരുകള് (fiber), പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകള് എന്നിവ ലഭിക്കുന്നു. ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റുകള്ക്ക് പകരം നട്സ് (nuts) ഉള്പ്പെടുത്തിയാല് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സാധിക്കും.
ഗ്ലൂക്കോസ് ആഗിരണം ചെയ്യാൻ സഹായിക്കുന്ന, ഇൻസുലിന് സമാനമായ ഒരു ഘടകം (പോളിപെപ്റ്റൈഡ്-പി) പാവയ്ക്കയില് അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും നിയന്ത്രിക്കാനും സഹായിക്കുന്ന പ്രകൃതിദത്ത ഘടകങ്ങള് പാവയ്ക്കയില് അടങ്ങിയിട്ടുണ്ട്.
പോളിഫെനോളുകളും കാറ്റെച്ചിനുകളും അടങ്ങിയിട്ടുള്ളതിനാല് പ്രമേഹം നിയന്ത്രിക്കാൻ ഏറ്റവും മികച്ചാണ് ഗ്രീൻ ടീ. രക്തത്തിലെ പഞ്ചസാരയുടെ അളവ് മികച്ച രീതിയില് നിയന്ത്രിക്കാനും അതുവഴി പ്രമേഹം കുറയ്ക്കാനും ഈ ഘടകങ്ങള് സഹായിക്കുന്നു. ദിവസവും രണ്ടോ മൂന്നോ കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെയും HbA1C-യുടെയും അളവ് കുറയ്ക്കാൻ സഹായിക്കും.
ഉയർന്ന അളവില് നാരുകളും കുറഞ്ഞ ഗ്ലൈസമിക് സൂചികയുമുള്ളതിനാല് പ്രമേഹ നിയന്ത്രണത്തിന് പേരയ്ക്ക ഒരു 'സൂപ്പർ ഫ്രൂട്ട്' ആയി കണക്കാക്കപ്പെടുന്നു. പേരയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കുന്നില്ല. മാത്രമല്ല, ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താനും സഹായിക്കുന്ന വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും ഇതില് ധാരാളമായി അടങ്ങിയിട്ടുണ്ട്.
പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള മികച്ചൊരു ഭക്ഷണമാണ് ചിയ സീഡ്. ഇവയില് ധാരാളം ലയിക്കുന്ന നാരുകള് (soluble fibre) അടങ്ങിയിട്ടുണ്ട്. പ്രമേഹം കൂടുതല് ഫലപ്രദമായി നിയന്ത്രിക്കാൻ നാരുകള് സഹായിക്കുന്നു. ശരീരത്തിലെ വീക്കം കുറയ്ക്കാനും ട്രൈഗ്ലിസറൈഡ് അളവ് നിയന്ത്രിക്കാനും കൊളസ്ട്രോള് നില മെച്ചപ്പെടുത്താനും സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകള് ഇവയില് അടങ്ങിയിട്ടുണ്ട്.






