കോട്ടയം: പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് നിലവിലുള്ള വീടിനൊടൊപ്പം പഠനമുറി നിര്‍മിക്കുന്നതിന് ധനസഹായം നല്‍കുന്നതിന് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.
സര്‍ക്കാര്‍,എയ്ഡഡ്, സ്പെഷ്യല്‍, ടെക്നിക്കല്‍ സ്കൂളുകളിലും കേന്ദ്രീയ വിദ്യാലയങ്ങളിലും അഞ്ചു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ഥികളെയാണ് പരിഗണിക്കുന്നത്.
കുടുംബ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപവരെ. വീട് ആയിരം ചതുരശ്ര അടിവരെ മാത്രം വിസ്തീര്ണമുള്ളതായിരിക്കണം. വകുപ്പില്‍നിന്നോ മറ്റ് ഏജന്‍സികളില്‍നിന്നോ ഇതേ ആവശ്യത്തിന് മുന്‍പ് ധനസഹായം ലഭിച്ചിട്ടില്ലാത്തവരായിരിക്കണം.
അപേക്ഷ ബ്ലോക്ക്, മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളില്‍ ഒക്ടോബര്‍ 19ന് വൈകുന്നേരം അഞ്ചുവരെ സമര്‍പ്പിക്കാം. അപേക്ഷാ ഫോറം ജില്ലാ പട്ടികജാതി വികസന ഓഫീസിലും എല്ലാ ബ്ലോക്ക്, മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും. ഫോണ്‍-04812562503






