തിരുവനന്തപുരം: അമിത ചാർജ് ഈടാക്കുന്നതടക്കമുള്ള ബസ് കണ്‍സെഷനുമായി ബന്ധപ്പെട്ട വിദ്യാർഥികളുടെ ആശങ്കകള്‍ പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നേതാക്കള്‍ ഗതാഗത മന്ത്രി സി.പി.ജോണിന് നിവേദനം നല്കി.
അമിത ചാർജ് വ്യാപകമായി ഈടാക്കുന്നതിലും അപമര്യാദയായി പെരുമാറുന്നതിലും വിദ്യാർഥികള്‍ക്ക് പരാതിപ്പെടാൻ അതിന് മാത്രമായി പ്രത്യേക Complaint Authority യും Toll Free Number ഉം ഉണ്ടാക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
നൂറുകണക്കിന് വിദ്യാർഥികള്‍ നിത്യേന യാത്ര ചെയ്യുന്ന അന്തർ സംസ്ഥാന പാതകളിലടക്കം കെഎസ്ആർടിസിയില്‍ കൂടുതല്‍ റൂട്ടുകളില്‍ കണ്സെഷൻ അനുവദിക്കണം.
വിദ്യാർഥികളുടെ യാത്രാ ക്ലേശവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചർച്ച ചെയ്യാനായി വിദ്യാർഥി സംഘടനകളുടെ യോഗം വിളിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നേതാക്കള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ബാസിത് ബാനൂർ, വൈസ് പ്രസിഡൻ്റുമാരായ അമീൻ റിയാസ്, കെ.എം.സാബിർ അഹ്സൻ, മറ്റ് നേതാക്കളായ ആഷിഖ് നിസാർ, ലമീഹ്, ബാസിം എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.






