കോട്ടയം : തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഉടൻ ചേരുമെന്ന് ജില്ലാ വികസനസമിതി യോഗത്തില്‍ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു.
കോട്ടയം മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ ജില്ലയിലെ വിവിധ മേഖലകളില്‍ തെരുവുനായ ശല്യം വർദ്ധിച്ചത് ജനപ്രതിനിധികള്‍ യോഗത്തില്‍ ഉന്നയിച്ചതിനെത്തുടർന്നാണ് തീരുമാനം. മെഡിക്കല്‍ കോളേജില്‍ സന്ദർശകർ ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വർദ്ധിക്കുന്നത് തെരുവുനായ ശല്യം രൂക്ഷമാകാൻ കാരണമാകുന്നതായി യോഗത്തില്‍ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
അതേസമയം പ്രശ്നപരിഹാരത്തിന് കമ്മ്യൂണിറ്റി കിച്ചണ്‍ അടക്കമുള്ള സാധ്യതകള്‍ പരിശോധിക്കുമെന്നും കളക്ടർ വ്യക്തമാക്കി. തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് ദിനംപ്രതി പരാതികള്‍ ഏറിവരുകയാണ്. കഴിഞ്ഞദിവസം കുടയംപടി ഭാഗത്ത് നിരവധിപേർക്ക് നായയുടെ കടിയേറ്റുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് മെഡിക്കല്‍കോളേജ് പരിസരത്ത് അഞ്ച് വയസുകാരിയേയും ആക്രമിച്ചിരുന്നു.






