അരൂര്‍: തെരുവുനായകള്‍ക്ക് ഭക്ഷണം കൊടുത്തും രോഗാവസ്ഥയിലായ നായ്ക്കളെ ആശുപത്രിയില്‍ എത്തിച്ച് ശുശ്രൂഷിക്കുകയും ചെയ്തിരുന്ന അരൂര്‍ ഗ്രാമപഞ്ചായത്തിലെ ആംബുലന്‍സ് ഡ്രൈവറെ തെരുവുനായ കടിച്ചു.
അരൂര്‍ പഞ്ചായത്തില്‍ ഏഴാം വാര്‍ഡില്‍ എട്ടു കണ്ടത്തില്‍ ഉണ്ണിക്ക് (36) ആണ് കടിയേറ്റത്.
അരൂക്കുറ്റി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ തെരുവുനായകള്‍ക്ക് ബിസ്കറ്റ് വാങ്ങിക്കൊടുത്തുകൊണ്ടിരിരുന്നപ്പോഴാണ് ഇയാളുടെ വലത് കൈക്കും വലത് തുടയിലും കടിയേറ്റത്.
തുടര്‍ന്ന് അരൂറ്റി ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.






