തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിലും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തുലാവർഷത്തിന്റെയും അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെടുന്ന ന്യൂനമർദ്ദങ്ങളുടെയും ചക്രവാതച്ചുഴികളുടെയും സ്വാധീനഫലമായാണ് കേരളത്തില്‍ മഴ തുടരുന്നത്.
അതേസമയം അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് നിലനില്ക്കുന്നില്ല. നേരിയ മഴയ്ക്കുള്ള സാധ്യത മാത്രമാണുള്ളത്.
അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ട് പ്രകാരം, ഇന്ന് എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ് പ്രഖ്യാരിച്ചിരിക്കുന്നത്.
വരുന്ന 18ാം തീയതി വരെ എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് തുടരുമെന്നും കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പില്‍ പറയുന്നു.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്കും, ചിലയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.






