തിരുവനന്തപുരം: കോർപറേഷൻ കൗൺസിലർ ആർ ശ്രീലേഖയുടെ രാജി പ്രഖ്യാപനത്തിൽ പ്രതികരണവുമായി ശാസ്തമംഗലം വാർഡിലെ വോട്ടർമാർ.
ശ്രീലേഖയുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനം നേതൃത്വത്തെ വിരട്ടാനാണെന്ന് ചിലർ പറയുമ്പോൾ കൗൺസിലർ സ്ഥാനം ശ്രീലേഖയ്ക്ക് പറ്റുന്നതല്ലെന്നാണ് മറ്റുചിലരുടെ പ്രതികരണം.
കൗൺസിലറായി അവസാനം വരെ പോകാൻ പറ്റില്ലെന്ന കാര്യം മാഡത്തിനും നാട്ടുകാർക്കും അറിയാമെന്നാണ് ഒരാളുടെ പ്രതികരണം.
ഒന്ന് വിരട്ടുക, അത്രയാണ് ഇപ്പോൾ നടക്കുന്നതെന്ന് മറ്റൊരാൾ പറഞ്ഞു.
രാജിവെച്ചെങ്കിലും വേറെ കുഴപ്പങ്ങളൊന്നും ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് വേറെ ഒരാളുടെ ശുഭാപ്തി വിശ്വാസം.






