ഇസ്ലാമാബാദ്: പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രിയും ക്യാപ്റ്റനുമായ ഇമ്രാന് ഖാന്റെ
ജയിൽവാസത്തെക്കുറിച്ച് താരങ്ങളാരും പരസ്യപ്രസ്താവനകൾ നടത്തരുതെന്ന് കർശന നിർദ്ദേശം നല്കി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്.
മൊഹ്സിൻ നഖ്വി നയിക്കുന്ന പിസിബി മാനേജ്മെന്റാണ് താരങ്ങൾ രാഷ്ട്രീയപരമായ പ്രതികരണങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന്നിർദ്ദേശിച്ചിരിക്കുന്നത്.
ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിനിടെ
സ്കൈ സ്പോർട്സ് ഇമ്രാൻ ഖാന്റെ മക്കളായ കാസിം, സുലൈമാൻ എന്നിവരുടെ അഭിമുഖം സംപ്രേഷണം ചെയ്തതാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്.
ആതിഥേയരായ ബ്രിട്ടീഷ് മാധ്യമങ്ങളിൽ നിന്ന് ഇമ്രാൻ ഖാനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നുവരാൻ സാധ്യതയുള്ളതിനാലാണ് പിസിബി മുൻകരുതൽ നടപടിയെടുത്തത്.






