തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയില്‍ തടഞ്ഞ് അധിക്ഷേപിച്ച കേസിലെ പ്രതി ചേന്തി അനിലിന്റെ ഫോണ്‍ സ്റ്റേഷനില്‍ ഹാജരാക്കി.
നേരത്തെ പൊലീസ് പിടിച്ചെടുത്ത ഫോണ്‍ ചേന്തി അനിലിന്റെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിരുന്നു. ഇതേ തുടർന്നാണ് ഫോണ്‍ വീണ്ടും ഹാജരാക്കാൻ കമ്മീഷണർ നിർദ്ദേശിച്ചത്.
ഇതിന് പിന്നാലെയാണ് ബന്ധുക്കള്‍ ഫോണ്‍ സ്റ്റേഷനില്‍ ഹാജരാക്കിയത്. അതേസമയം മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ ചേന്തി അനിലിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്താനും തീരുമാനമായി.
കേസ് കൈകാര്യം ചെയ്തതില്‍ പൊലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് നടപടികള്‍ ശക്തമാക്കാനുള്ള തീരുമാനം.






