കൊല്ലം : ചവറയില്‍ വൃദ്ധ മാതാവിന് മകന്റെ ക്രൂരമര്‍ദനം. ചവറ തട്ടാശ്ശേരി സ്വദേശി വേണുവാണ് മദ്യപിച്ചെത്തി മാതാവിനെ മര്‍ദിച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ ഉച്ചയോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ആദ്യത്തെ തവണയല്ല വേണു മാതാവിനെ മര്‍ദിക്കുന്നത് എന്നാണ് വിവരം. മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത്. അതില്‍ ഇളയ മകനാണ് വേണു.
മൂത്തമകന് വീട്ടില്‍ ഒരു ഹോംനഴ്സിനെ ജോലിക്ക് നിര്‍ത്തിയിരുന്നു. ഹോംനഴ്സും അമ്മയും വേണുവുമാണ് വീട്ടില്‍ താമസം. കെഎംഎംഎല്‍ ജീവനക്കാരനാണ് വേണു. ഹോംനഴ്സ് ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്ത് വന്നത്.






