ഴിക്കോട്: സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസു (പി വാസു,103) അന്തരിച്ചു.
വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
കോഴിക്കോട് ചെറുവണ്ണൂരിലെ വസതിയിലായിരുന്നു അന്ത്യം. ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്.
സമരത്തില്‍ പങ്കെടുത്തതിനാല്‍ ബ്രിട്ടീഷ് പൊലീസിൻ്റെ ക്രൂരമായ മർദനത്തിന് ഇരയായിരുന്നു. ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്.





