കുടമാളൂര്‍: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മാതൃഇടവകയായ കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ കേന്ദ്ര ദൈവാലയത്തില്‍, വിശുദ്ധയുടെ നാമകരണ സ്മരണാര്‍ത്ഥമുള്ള വാര്‍ഷിക തിരുനാള്‍ 10 മുതല്‍ 12 വരെ ആചരിക്കും.10ന് രാവിലെ 6:45-ന് ആര്‍ച്ച്പ്രീസ്റ്റ് ഡോ.
ജോര്‍ജ്ജ് മംഗലത്തില്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിക്കും. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയും മധ്യസ്ഥപ്രാര്‍ഥനയും നടക്കും. പ്രധാന തിരുനാള്‍ ദിനമായ 12ന് രാവിലെ 9:30-ന് ആഘോഷമായ തിരുനാള്‍ കുര്ബാനയോടാപ്പം വി. അല്‍ഫോന്‍സാമ്മ മാമ്മോദീസ സ്വീകരിച്ച മാമ്മോദീസത്തൊട്ടിയില് കുഞ്ഞുങ്ങള്‍ക്കു മാമ്മോദീസ നല്കപ്പെടുന്നു. തുടര്‍ന്ന് പ്രദിക്ഷണം.
ആര്‍ച്ച്പ്രീസ്റ്റ് ഡോ. ജോര്‍ജ്ജ് മംഗലത്തില്‍, ഫാ. ജേക്കബ് കളരിക്കല്‍ , ഫാ. ജോണ്‍ പുത്തന്‍പറമ്പില്‍ ഫാ.തോമസ് പാറത്തോട്ടാല്‍ കൈക്കാരന്മാരായ പി.ജെ മാത്യൂ പാലമറ്റം, മനോജ് തോമസ് പാറയില്‍, പി.ടി. ആന്റണി പാലത്തുപറമ്പില്‍, വിനോദ് കാവില്‍, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി ടെസി റോയി പെരുമ്പടപ്പില്‍ ,: പി ആര് ഓ ജോര്‍ജ്ജ് ജോസഫ് പാണംപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കും.






