കോട്ടയം: സ്നേഹസേവനം ഗ്ലോബൽ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും സൗജന്യ ഡയാലിസിസ് ചികിത്സാ സഹായ വിതരണവും ആഗസ്റ്റ് 16 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
ട്രസ്റ്റ് പ്രസിഡൻ്റ് സി.പി.സുരേഷ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജനപ്രതിനിധികളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ.ചാണ്ടി ഉമ്മൻ എം.എൽ.എ., നാട്ടകം സുരേഷ് എം.എൽ.എ., കോട്ടയം മുൻസിപ്പൽ ചെയർമാർ എം.പി. സന്തോഷ്കുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ.വൈശാഖ്, മുൻസിപ്പൽ കൗൺസിലർ കെ.കെ.പ്രസാദ്, അനന്ദു ദിലീപ് എന്നിവരെ ട്രസ്റ്റ് രക്ഷാധികാരി ഏ.ജി.തങ്കപ്പൻ ആദരിക്കും.
കോട്ടയം എസ്.എൻ.വി. സമാജം ട്രഷറർ ഡോ.ഗീതാ പ്രദീപ് ആശംസ അർപ്പിക്കും. സി.പി.ഐ.സംസ്ഥാന കൗൺസിൽ അംഗം അഡ്വ.വി.ബി.ബിനു സൗജന്യ ഡയാലിസിസ് കിറ്റ് ചികിത്സാ സഹായ വിതരണം നിർവ്വഹിക്കും.
ട്രസ്റ്റ് സെക്രട്ടറി പി.അനിൽകുമാർ സ്വാഗതവും ട്രസ്റ്റ് വൈസ് പ്രസിഡൻ്റ് അഡ്വ.ശാന്താറാം റോയി തോളൂർ കൃതഞ്ജതയും പറയും.






