കോട്ടയം : കാഞ്ഞിരപ്പള്ളിയില്‍ പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു. ഇടക്കുന്നം സ്വദേശി വഞ്ചിമല 64കാരനായ രാജു ആണ് മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു സംഭവം ഉണ്ടായത്. തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് രാജുവിനെ പാമ്പ് കടിച്ചത്. പാമ്പുകടിയേറ്റതിന് പിന്നാലെ രാജു കുഴഞ്ഞു വീഴുകയായിരുന്നു.
പിന്നാലെ കുഴഞ്ഞുവീണ രാജുവിനെ കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ മേരിക്യൂൻസ് മിഷൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷെ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.






