തിരുവനന്തപുരം: ചിറയിൻകീഴിൽ പാമ്പുപിടുത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു.
ഈഞ്ചക്കൽ വലിയ എലായിൽ വാടകയ്ക്ക് താമസിക്കുന്ന സന്ദീപ് (33)ആണ് മരിച്ചത്.
കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം.
പിടികൂടിയ പാമ്പുമായി വീട്ടിലെത്തിയ ശേഷമാണ് കടിയേറ്റത്.
തുടർന്ന് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെ മരണം സംഭവിച്ചു.






