മുണ്ടക്കയം: വണ്ടൻപതാൽ 10 സെന്റ് ഭാഗത്ത് വെച്ച് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി.
സമീപത്തെ വീടിനോട് ചേർന്നുള്ള സ്ഥലത്ത് കണ്ടെത്തിയ പെരുമ്പാമ്പിനെ
ഫയർഫോഴ്സ് ഉദ്യോഗസ്ഥനും നാട്ടുകാരും ചേർന്ന് സാഹസികമായി പിടികൂടിയത്.
ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ബാലു സ്ഥലത്തെത്തുകയും, നാട്ടുകാരായ ആൽബിൻ, അനീഷ്, ബിനിൽ ബാബു എന്നിവരുടെ സഹായത്തോടെ പാമ്പിനെ സുരക്ഷിതമായി പിടികൂടുകയായിരുന്നു.






