മുക്കം: വീടിന് സമീപത്തെ കോഴിക്കൂട്ടില്‍ കയറി കോഴികളെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. തോട്ടുമുക്കം പാമ്പോടൻ സൈതലവിയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തിയത്.
നാലോളം കോഴികളെ കൊന്ന നിലയിലായിരുന്നു പാമ്പ്. ഇതില്‍ ഒരു കോഴിയെ വിഴുങ്ങിയ അവസ്ഥയിലായിരുന്നു പെരുമ്പാമ്പിനെ വീട്ടുകാർ കണ്ടത്.
വിവരമറിയിച്ചതിനെ തുടർന്ന് മുക്കത്തെ സ്നേക് റെസ്ക്യൂ വളണ്ടിയറായ എംബി നസീർ സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടുകയായിരുന്നു. പിടികൂടിയ പെരുമ്പാമ്പിനെ പിന്നീട് താമരശ്ശേരി ഫോറസ്റ്റ് ഓഫീസിലേക്ക് കൈമാറും.






