തിരുവനന്തപുരം: നാറ്റ്കോയുടെ മരുന്ന് എസ്എംഎ രോഗികള്‍ക്ക് നല്‍കാനുള്ള തീരുമാനത്തിന് ആരോഗ്യവകുപ്പിന് പിന്തുണ അറിയിച്ച് ഐഎംഎ.
വില കുറഞ്ഞ മരുന്ന് രോഗികള്‍ക്ക് ഉപകരിക്കുമെന്നും സുരക്ഷയും ശാസ്ത്രീയ മാനദണ്ഡവും പാലിക്കണമെന്നും ഐഎംഎ പ്രതികരിച്ചു.
താങ്ങാവുന്ന വിലയില്‍ ഗുണമേന്മയുള്ള മരുന്നും തടസ്സമില്ലാത്ത ചികിത്സയും ഉറപ്പാക്കുക എന്നതാണ് ഏറ്റവും വലിയ നടപടി. വിലകുറഞ്ഞ മരുന്ന് ലഭ്യമാക്കുന്നത് ചികിത്സ കൂടുതല്‍ പേർക്ക് നല്കാൻ ഉപകരിക്കും.
സാമ്പിള്‍ രേഖപ്പെടുത്തിയ മരുന്നുകള്‍ നല്‍കിയത് സംബന്ധിച്ച് ആരോഗ്യവകുപ്പ് വിശദീകരണം നല്‍കണമെന്നും രക്ഷിതാക്കളുടെ ആശങ്കകള്‍ പരിഹരിക്കുകയും വിശ്വാസം നിലനിർത്തുകയും വേണമെന്നും ഐഎംഎ അഭിപ്രായപ്പെട്ടു.






