തിരുവനന്തപുരം: എസ്എംഎ രോഗബാധിതരായ കുട്ടികളുടെ ജീൻ തെറാപ്പിക്കായി നടക്കുന്ന ജനകീയ ധനസമാഹരണത്തില്‍ ആരോഗ്യ മന്ത്രി കെ മുരളീധരൻ നടത്തിയത് നിരുത്തരവാദപരവും അപലപനീയവുമായ പ്രസ്താവനയാണ് എന്ന് മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്.
ആ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി കൈകള്‍ കോർത്ത് തെരുവിലിറങ്ങിയ സാധാരണ മനുഷ്യരുടെ ഔചിത്യം മന്ത്രിക്ക് ഉണ്ടായില്ലെന്നും വീണാ ജോർജ് വിമർശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു പ്രതികരണം.
കേരളം ഒറ്റക്കെട്ടായി ധനശേഖരണത്തിന് ശ്രമിക്കുമ്പോള്‍ അതിനെതിരെ പ്രസ്താവന നടത്തിയിട്ട് മണിക്കൂറുകള്‍ക്കു ശേഷം ചികിത്സ എന്താണെന്ന് അറിഞ്ഞില്ല തെറ്റിദ്ധരിച്ചു എന്നൊക്കെ ഒരു ആരോഗ്യമന്ത്രി പറയുമ്പോള്‍ എന്താണ് മനസ്സിലാക്കേണ്ടതെന്ന് വീണാ ജോർജ് ചോദിച്ചു.
ആരോഗ്യ കേരളത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് കെ മുരളീധരൻ അറിയുന്നില്ല. ആരോഗ്യമേഖലയില്‍ നടക്കുന്നത് എന്താണെന്ന് മന്ത്രി ശ്രദ്ധിക്കുകയോ അറിയുകയോ ചെയ്യുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി.






