ഉറങ്ങാൻ പോകുന്നതിന് മുമ്പ് ഒരു കുളി പാസാക്കുക! ഇത് ശരീരത്തിന് ഉന്മേഷം നൽകുക മാത്രമല്ല, സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറച്ച് സുഖകരമായ ഉറക്കം ലഭിക്കാനും സഹായിക്കും.
രാത്രിയിലെ കുളി ശരീരത്തെ സഹായിക്കുന്നത് എങ്ങനെ?
നമ്മുടെ ശരീരത്തിന്റെ ജൈവഘടികാരം രാത്രിയാകുമ്പോൾ ഉറങ്ങാൻ സമയമായി എന്ന് തലച്ചോറിന് സന്ദേശം നൽകുന്നു. ഇതിന്റെ ഭാഗമായി ശരീരത്തിന്റെ താപനില കുറയേണ്ടതുണ്ട്. കുളിക്കുമ്പോൾ, പ്രത്യേകിച്ച് ചൂടുവെള്ളത്തിലായാലും
തണുത്ത വെള്ളത്തിലായാലും, കുളി കഴിഞ്ഞ് പുറത്തിറങ്ങി ശരീരം തോർത്തുമ്പോൾ നമ്മുടെ ശരീരത്തിന്റെ താപനില പെട്ടെന്ന് കുറയുന്നു. തണുത്ത വെള്ളത്തിൽ കുളിച്ചാൽ പെട്ടെന്നും, ചൂടുവെള്ളത്തിലാണെങ്കിൽ 50-60 മിനിറ്റുകൾക്കൊണ്ടും ഈ മാറ്റം സംഭവിക്കും. ഇത് ശരീരത്തിന് എളുപ്പത്തിൽ ഉറങ്ങാനുള്ള ഒരു സിഗ്നലായി മാറുന്നു.
കിടക്കുന്നതിന് മുമ്പ് തണുത്ത വെള്ളത്തിൽ കുളിക്കുന്നതിന്റെ ഗുണങ്ങൾ:
രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു: തണുത്ത വെള്ളത്തിലുള്ള കുളി ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ വർധിപ്പിക്കുകയും, അണുബാധകളെ ചെറുക്കാൻ സഹായിക്കുന്ന രക്താണുക്കളുടെ ഉത്പാദനം കൂട്ടുകയും ചെയ്യും. ഇത് ജലദോഷം പോലുള്ളവ വരാതെ തടയുന്നു
മാനസിക സമ്മർദം കുറയ്ക്കുന്നു: തണുത്ത വെള്ളം ശരീരത്തിൽ വീഴുമ്പോൾ 'എൻഡോർഫിൻ' എന്ന ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് മാനസിക സമ്മർദം അകറ്റാനും നല്ലൊരു പെയിൻ കില്ലറായും പ്രവർത്തിക്കും
ചർമം കൂടുതൽ ചെറുപ്പമാകും: തണുത്ത വെള്ളം ചർമത്തിലെ സുഷിരങ്ങൾ അടയ്ക്കുകയും, രക്തയോട്ടം വർധിപ്പിച്ച് ചർമത്തിന് തിളക്കവും മുറുക്കവും നൽകുകയും ചെയ്യുന്നു. ചുളിവുകൾ കുറയ്ക്കാനും ഇത് മികച്ചതാണ്
മുടികൊഴിച്ചിൽ തടയുന്നു: തലയോട്ടിയിലെ സുഷിരങ്ങൾ വൃത്തിയാക്കാനും അമിതമായ എണ്ണമയം ഇല്ലാതാക്കാനും തണുത്ത വെള്ളം സഹായിക്കും.





