കോട്ടയം: മുഖ്യമന്ത്രി വി ഡി സതീശൻ ശിവഗിരി മഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പുതിയ ഭരണസമിതി അംഗങ്ങളുമായി ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിൽ വെച്ച് കൂടിക്കാഴ്ച നടത്തി.
ശിവഗിരി മഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ് ഋതംഭരാനന്ദ സ്വാമികൾ, ജനറൽ സെക്രട്ടറി വിശുദ്ധാനന്ദ സ്വാമികൾ, ട്രഷറർ ബ്രഹ്മശ്രീ ശാരദാനന്ദ സ്വാമികൾ, 94 മത് ശിവഗിരി തീർത്ഥാടന കമ്മറ്റി സെക്രട്ടറി ശിവസ്വരൂപാനന്ദ സ്വാമികൾ, തീർത്ഥാടന കമ്മറ്റി ചെയർമാൻ കെ.ജി ബാബുരാജൻ, മുരളീധരൻ മുരളീയ ഗ്രൂപ്പ് എന്നിവരുമായാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിൽ വെച്ച് കൂടിക്കാഴ്ച നടത്തിയത്.
ശിവഗിരി മഠത്തിലെ പുതിയ ഭരണസമിതിക്ക് മുഖ്യമന്ത്രി ആശംസകൾ നേർന്നു.
തുടർന്ന് മുഖ്യമന്ത്രിയുടെ കൂടെ ഉച്ചഭക്ഷണം കഴിച്ച് സന്യാസി ശ്രേഷ്ഠർ മടങ്ങി.






