കൊച്ചി: എസ്ഐആറിനെതിരെ കൊച്ചിയില്‍ പ്രതിഷേധം.
'ജന്തർ മന്തർ @ കൊച്ചി' എന്ന പേരില്‍ മറൈൻ ഡ്രൈവില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തില്‍ നടൻ പ്രകാശ് രാജ് ഉള്‍പ്പെടെയുള്ളവർ പങ്കെടുത്തു.
സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ പരിപാടിയില്‍ പങ്കെടുക്കാനായി കൊച്ചിയിലെത്തി.
മറൈൻ ഡ്രൈവില്‍ നിന്ന് ആരംഭിച്ച പ്രകടനം മഹാരാജാസ് കോളജിന് മുന്നിലൂടെ രാജേന്ദ്ര മൈതാനത്തേക്കാണ് നീങ്ങുന്നത്.
നൂറുകണക്കിന് ആളുകള്‍ പ്രകടനത്തില്‍ പങ്കെടുക്കുന്നുണ്ട്. വിദ്യാർഥികളും യുവാക്കളും പ്രതിഷേധത്തിന്റെ ഭാഗമായിട്ടുണ്ട്. രാജേന്ദ്ര മൈതാനിയില്‍ പൊതുസമ്മേളനത്തിനായി വേദിയും ഒരുക്കിയിട്ടുണ്ട്.
പ്രതിഷേധ പ്രകടനത്തിന് പ്രകാശ് രാജാണ് നേതൃത്വം നല്‍കുന്നത്. നേരത്തെ കാലടി സർവകലാശാലയിലെത്തി സമരം ചെയ്യുന്ന വിദ്യാർഥികള്‍ക്ക് അദ്ദേഹം ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.
തുടർന്ന് കൊച്ചിയിലെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. രാജേന്ദ്ര മൈതാനിയിലെ പൊതുസമ്മേളനത്തില്‍ അദ്ദേഹം സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.






