18-ാമത് അന്താരാഷ്ട്ര ഹ്രസ്വചിത്ര-ഡോക്യുമെന്ററി മേളയിൽ പുതുതായി പ്രദർശനാനുമതി ലഭിച്ച മൂന്ന് മത്സരവിഭാഗ ചിത്രങ്ങള്‍ ഉൾപ്പെടെ 23 ചിത്രങ്ങളുടെ പ്രദർശന സമയക്രമം നിശ്ചയിച്ചു.
കോമ്പറ്റീഷൻ ഷോർട്ട് ഫിക്ഷൻ വിഭാഗത്തിൽ ഷിജിൻ വി. സംവിധാനം ചെയ്ത മലയാളം-തമിഴ് ചിത്രമായ ഗ്ലോബ് സെപ്റ്റംബർ 27-ന് ഉച്ചയ്ക്ക് 2.30-ന് കൈരളി തിയറ്ററിൽ പ്രദർശിപ്പിക്കും.
മറാത്തി ചിത്രമായ ഭിന്തീല പാഠ് സെപ്റ്റംബർ 28-ന് രാവിലെ 11.30-നും കൻഹയ്യ ത്രിവേദിയുടെ എ ഹാൻഡ്ഷേക്ക് അതേദിവസം വൈകുന്നേരം 6.15-നും കൈരളിയിൽ കാണാം.
ഫോക്കസ് ഷോർട്ട് ഫിക്ഷൻ വിഭാഗത്തിൽ ഉൾപ്പെട്ട മദർ ടംഗ്, കത്പുത്ലിയാ എന്നീ ഹിന്ദി ചിത്രങ്ങളുടെ പ്രദർശനം സെപ്റ്റംബർ 27-ന് രാവിലെ 11.15-ന് ശ്രീ തിയേറ്ററിൽ നടക്കും.






