കൊച്ചി: കളമശ്ശേരിയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
യുവതിയെ ലൈംഗികമായി ഉപദ്രവിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നല്കുന്ന വിവരം. കേസുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്നും പൊലീസ് അറിയിച്ചു. മയക്കുമരുന്നും മദ്യവും നല്കിയ ശേഷം യുവതിയെ രണ്ടുദിവസത്തോളം തടങ്കലില്‍വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. സെപ്റ്റംബർ രണ്ട്, മൂന്ന് തീയതികളിലാണ് പീഡനം നടന്നതെന്നാണ് അന്വേഷണത്തിലെ വിവരം.
പീഡനത്തിനിരയായ യുവതി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.കൊച്ചിയില്‍ ഭർത്താവിനൊപ്പം താമസിച്ചുവരികയായിരുന്ന യുവതിയാണ് പരാതിക്കാരി.
സ്പായില്‍ മാനേജർ തസ്തികയിലേക്ക് ആളെ ആവശ്യമുണ്ടെന്ന ജോലി പരസ്യം കണ്ടാണ് യുവതി ഇന്റർവ്യൂവിന് പോയതെന്നാണ് വിവരം.ഇന്റർവ്യൂവിനായി എത്തിയതിന് പിന്നാലെ യുവതിക്ക് മദ്യവും മയക്കുമരുന്നും നല്‍കിയെന്നും തുടർന്ന് തടങ്കലില്‍വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് കേസിലെ ആരോപണം.
സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.കേസില്‍ പിടിയിലാകാനുള്ള രണ്ടുപേർക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിന്റെ തുടർഘട്ടത്തില്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ.






