കോട്ടയം: ജില്ലയിലെ വിവിധ ഷാപ്പുകളിൽ ഭക്ഷണ നിരക്ക് തോന്നിയ പടി. ഷാപ്പുകളിൽ ഇന്ന് കൂടുതലും ഭക്ഷണം ആസ്വദിക്കാൻ എത്തുന്നവരാണ്. ഇത്തരക്കാർക്ക് വൻ തിരിച്ചടിയാണ് ഇത്.
തോന്നിയ പോലെ നിശ്ചയിച്ചിരുന്ന നിരക്ക് വീണ്ടും ഉയര്‍ത്തിയാണ് ചൂഷണം. ഇറച്ചിയുടെയും മീനിന്റെയും വില വര്‍ധിച്ചതും പാചക വാതക ക്ഷാമവും ദൗര്‍ലഭ്യവും ചൂണ്ടിക്കാട്ടിയാണ് വില വര്‍ധനയെങ്കിലും അന്യായ വര്‍ധനയെന്നാണ് ഉപയോക്താക്കളുടെ പക്ഷം.
ജില്ലയില്‍ ഒട്ടനവധി ഷാപ്പുകള്‍, കള്ളിനേക്കാള്‍ ഭക്ഷണം വില്ക്കുന്നതില് പ്രശസ്തമാണ്. പടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ് ഇവയിലേറെയും. എരിവും പുളിയും മസാലയുമുള്ള ഇറച്ചി, മീന്‍ വിഭവങ്ങളുടെ വൈവിധ്യമാണ് ഇവിടങ്ങളിലെ പ്രധാന ആകര്‍ഷണം. കുടുംബ സമേതം ഭക്ഷണം കഴിക്കാനെത്തുന്നവര്‍ ഏറെ. നാലും അഞ്ചു പേരടങ്ങുന്ന സംഘം ഭക്ഷണം കഴിക്കാന്‍ എത്തിയാല്‍ വന്‍ തുക നല്‍കേണ്ട അവസ്ഥയാണ്. നവമാധ്യമങ്ങളില്‍ റീലും വീഡിയോയും നല്കി ഉപയോക്താക്കളെ ആകര്ഷിക്കുന്നവര് തോന്നിയ നിരക്ക് ഈടാക്കുന്നുവെന്നാണു പരാതി.
ഒരു ഷാപ്പിലും ഭക്ഷണത്തിന്റെ വില പ്രദര്‍ശിപ്പിക്കാറില്ല. യാതൊരു മാനദണ്ഡവും ഇല്ലാതെ പല ഷാപ്പുകളില്‍ പല വിലയാണ് ഈടാക്കുന്നത്. അതുകൊണ്ട് കഴിക്കാന്‍ എത്തുന്നവര്‍ക്ക്, കള്ളു കുടിച്ചില്ലെങ്കിലും ഭക്ഷണം കഴിച്ച ബില്ല് കാണുമ്പോള്‍ തല കറങ്ങും.






