കോട്ടയം: പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായരെ സന്ദര്‍ശിച്ചു.
എൻഎസ്എസ് ആസ്ഥാനത്തെത്തിയ മന്ത്രിയെ ഷാള്‍ അണിയിച്ചാണ് സുകുമാരൻ നായർ സ്വീകരിച്ചത്. 15 മിനിറ്റ് നേരം ഇരുവരും തമ്മില്‍ കൂടികാഴ്ച നടത്തി.
മുസ്ലീം സമുദായവുമായും ലീഗുമായും ഒരിക്കലും അഭിപ്രായ ഭിന്നത ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ജി സുകുമാരൻ നായർ മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാ മതങ്ങളോട് ഒരേ സമീപനമാണ് പുലര്‍ത്തുന്നത്. അതില്‍ കുറച്ചു കൂടുതല്‍ ഇഷ്ടം മുസ്ലിം സമുദായത്തോടാണെന്നും സുകുമാരൻ നായർ കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസ മേഖലയിലെ വിവിധ വിഷയങ്ങള്‍ ഇരുവരും ചർച്ച ചെയ്തു. വിദ്യാഭ്യാസ മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കുന്നവരാണ് എൻഎസ്എസ് എന്ന് മന്ത്രി എൻ ഷംസുദ്ദീനും പറഞ്ഞു. സൗഹൃദ സന്ദർശനമായിരുന്നു നടന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.






