വയനാട്: എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റിയിൽ കടുത്ത തമ്മിലടിയും ഗ്രൂപ്പ് വഴക്കും.
ജില്ലാ ജോയിന്റ് സെക്രട്ടറി സായന്തിനെ ജില്ലാ സെക്രട്ടറി ആദർശിന്റെ നേതൃത്വത്തിലുള്ള സംഘം മർദിച്ചുവെന്നാണ് ആരോപണം.
ജില്ലയിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലാണ് ഈ സംഭവവികാസങ്ങൾ.
ഇതുമായി ബന്ധപ്പെട്ട് മുൻ ജില്ലാ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിട്ടുണ്ട്.
സംഘടനയ്ക്കുള്ളിലെ തോന്നിയവാസങ്ങളും നടപടികളും ചോദ്യം ചെയ്യുന്നവരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് പുറത്തുവരുന്ന പ്രധാന ആരോപണം.
തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സംഘടനയെ ബാധിക്കരുതെന്നു കരുതിയാണ് വിഷയം ഇതുവരെ രഹസ്യമായി വെച്ചതെന്നും
എന്നാൽ നേതൃത്വത്തിന്റെ ഭാഗത്തുനിന്നും തുടർച്ചയായ വെല്ലുവിളികൾ ഉണ്ടായതോടെയാണ് വിവരം പരസ്യപ്പെടുത്തേണ്ടി വന്നതെന്നും ഇവർ വ്യക്തമാക്കുന്നു.






