കോഴിക്കോട്: വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത സംഭവത്തില്‍ യുവാവ് പോലീസിന്റെ പിടിയിലായി.
കോഴിക്കോട് കല്ലായി കോതി ബീച്ച് സ്വദേശിയായ അൻഷാദ് (33) ആണ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 28-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ സ്കൂളിലേക്ക് പോവുകയായിരുന്ന സ്കൂള്‍ വിദ്യാർത്ഥിനിയെ കുണ്ടായിത്തോട് ഓവുപാലത്തിന് സമീപം വെച്ച് ഇയാള്‍ പിന്തുടരുകയായിരുന്നു.
വഴി ചോദിക്കാനെന്ന വ്യാജേന വിദ്യാർത്ഥിയെ സമീപിച്ച ഇയാള്‍ അപമര്യാദയായി പെരുമാറി.
ഭയന്നുപോയ വിദ്യാർത്ഥിനിയെ വീണ്ടും പിന്തുടർന്ന ഇയാള്‍ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു.






