ആലുവ: ആലുവയില്‍ നിന്ന് മോഷണം പോയ സ്കൂട്ടർ കോട്ടയത്ത് ഉപേക്ഷിച്ച നിലയില്‍. കോട്ടയം പോലീസാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത് നിമിഷങ്ങള്‍ക്കകം മോഷ്ടാവ് വീട്ടിലെത്തി സ്കൂട്ടർ എടുത്തുകൊണ്ടു പോവുകയായിരുന്നു. കീഴ്മാട് ഭവാനി നിവാസ് വിനിത രഞ്ജിത് കുമാറിൻെറ ഓറഞ്ച് നിറത്തിലുളള യമഹ ഫസീനോ സ്കൂട്ടറാണ് മോഷണം പോയത്.
ജൂലൈ 14 ന് രാത്രി 7 ന് മാസ്ക് ധരിച്ച യുവാവാണ് വാഹനം കടത്തിയത്. വാഹനം പാർക്ക് ചെയ്ത് ഭർത്താവ് വീട്ടിലേക്ക് കയറിയ ഉടനെയാണ് എടുത്ത് കൊണ്ട് പോയത്. വീടിന് മുന്നില്‍ ഏറെ നേരം കാത്ത് നില്‍ക്കുകയായിരുന്ന യുവാവിനെ വീട്ടുകാർ കണ്ടതുമാണ്. സംഭവത്തിൽ ആലുവ പോലീസില്‍ പരാതി നല്‍കിയിരുന്നു.






