കോട്ടയം: കുറവിലങ്ങാട് കോഴാ സയൻസ് സിറ്റിയുടെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങള്‍ക്ക് സംസ്ഥാന സർക്കാർ 5.70 കോടി രൂപ അനുവദിച്ചതായി മന്ത്രി അഡ്വ.മോൻസ് ജോസഫ് അറിയിച്ചു.
ഭാഗികമായി നടപ്പാക്കിയതും അവശേഷിക്കുന്നതുമായ നിർമാണ പ്രവർത്തനങ്ങള്‍ പൂർത്തിയാക്കും.പുതിയ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാനാണ് സർക്കാർ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വി.ഡി.സതീശൻ, മന്ത്രി റോജി എം. ജോണ്‍ എന്നിവരുമായി മന്ത്രി മോൻസ് ജോസഫ് നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് നടപടികള്‍ക്ക് തുടക്കമായത്.
സയൻസ് ആൻഡ് ടെക്നോളജി വിഭാഗം ഡയറക്ടർ ഡോ.ജെയ്മോൻ ജേക്കബിന്റെ നേതൃത്വത്തില്‍ തയ്യാറാക്കി സമർപ്പിച്ച പ്രോജക്ട് റിപ്പോർട്ട് അംഗീകരിച്ചാണ് 5.70 കോടി രൂപ അനുവദിച്ചത്. ഒക്ടോബർ ആദ്യവാരം വികസന പ്രവർത്തനങ്ങള്‍ ചെയ്യും.






