എരുമേലി: എരുമേലി നെടുങ്കാവുവയൽ ഗവ. എൽ.പി.സ്കൂളിന്റെ തകർന്ന സംരക്ഷണക്കെട്ടിന്റെ പുനർനിർമാണം വൈകുന്നു.
ജൂൺ അഞ്ചിന് പുലർച്ചെയാണ് സ്കൂളിന്റെ ഒരുഭാഗത്തെ മതിലും സംരക്ഷണക്കെട്ടും മഴയത്ത് റോഡരികിലേക്ക് തകർന്ന് വീണത്. ബാക്കിയുള്ള ഭാഗവും മതിലും അപകടാവസ്ഥയിലാണെന്ന് നാട്ടുകാർ.
കുട്ടികൾക്ക് ഭക്ഷണം ഉണ്ടാക്കുന്നതും, കുട്ടികൾ ഭക്ഷണം കഴിക്കുന്നമുറികളും അപകടാവസ്ഥയിൽ. സംരക്ഷണക്കെട്ട് പൊളിച്ച് പൂർണമായി പുനർനിർമാണം നടത്തി സുരക്ഷിതമാക്കണമെന്നാണ് ആവശ്യം. റോഡരികിലേക്ക് വീണുകിടക്കുന്ന കല്ലും മണ്ണും മാറ്റുമെന്നും പുനർനിർമാണത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാൻ പഞ്ചായത്ത് അസി. സെക്രട്ടറിയെ ചുമതപ്പെടുത്തിയതായും പ്രസിഡന്റ് അമ്പിളി സജീവൻ പറഞ്ഞു.






