തിരുവനന്തപുരം: സ്കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കല്‍ പ്രാഥമിക രൂപരേഖ തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പ്. എല്‍പി സ്കൂളുകളിലാണ് ഇത് ആദ്യ ഘട്ടത്തില്‍ നടപ്പാക്കുക.
ബാഗുകളുടെ ഭാരത്തിന്റെ പത്ത് ശതമാനത്തില്‍ താഴെയായി ബാഗിന്റെ ഭാരം കുറയ്ക്കാനാണ് നീക്കം. അടുത്ത അധ്യയന വർഷം നടപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.
കുടിവെള്ളവും ഉച്ചഭക്ഷണവും സ്കൂളില്‍ തന്നെ ലഭ്യമാക്കും. ഒരു ദിവസം നാല് വിഷയങ്ങളുടെ ക്ലാസുകള്‍ മാത്രം വരുന്ന രീതിയിലായിരിക്കും പുതിയ ക്രമീകരണം.
രണ്ട് സെറ്റ് പാഠ പുസ്തകങ്ങള്‍ ഒന്ന് വീട്ടിലും ഒന്ന് സ്കൂളിലും സൂക്ഷിക്കുന്ന രീതിയിലുള്ള ക്രമീകരണം നടപ്പാക്കും. ഡിജിറ്റല്‍ പഠനസൗകര്യങ്ങള്‍ കൂട്ടാനും ആലോചന.






